തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ 138 പേര്‍ക്ക് അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരായി നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നാണ് ഇത്രയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് നിയമനം നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതിനകം തന്നെ കില മുഖാന്തിരം പരിശീലനം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലനത്തിലൂടെ ജോലിയെ സംബന്ധിച്ചും ചുമതലകളെ സംബന്ധിച്ചും കൃത്യമായ അവബോധം ഉദ്യോഗാര്‍ഥികള്‍ക്ക് കൈവരിക്കാന്‍ സാധിച്ചു. ജോലി കൃത്യമായി നിര്‍വ്വഹിക്കാനുള്ള കാര്യശേഷി കൈവരിക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലന പരിപാടി രൂപകല്‍പ്പന ചെയ്തതെന്നും മന്ത്രി അറിയിച്ചു. നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ കുറവിന് പരിഹാരമാവുമെന്നും തദ്ദേശസ്ഥാപനങ്ങളില്‍ ഒഴിവുള്ള ഓവര്‍സിയര്‍മാരുടെ ഒഴിവുകളും അടിയന്തിരമായി നികത്തുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ എഞ്ചിനീയര്‍മാര്‍ക്കും പരിശീലനം
ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ഇ.പി ജയരാജനെ കാത്തിരിക്കുന്നത് യാത്രാ ദുരിതം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാര്‍ക്കും വിപുലമായ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജൂലൈ 21ന്, തിരുവനന്തപുരം മാര്‍ ഇവാസിയോസ് കോളജില്‍ തുടക്കമാകും. ഓവര്‍സിയര്‍മാര്‍ക്കുള്ള പരിശീലനമാണ് ആദ്യ ബാച്ചില്‍ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക എഞ്ചിനീയറിംഗ് രീതികള്‍ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്താനാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ആധുനീകരിക്കാനും കാര്യശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിശീലനം. ഘട്ടംഘട്ടമായി എഞ്ചിനിയറിംഗ് ചുമതലയുള്ള എല്ലാവര്‍ക്കും പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 4078 ജീവനക്കാരാണ് എഞ്ചിനീയറിംഗ് വിഭാഗത്തിലുള്ളത്.
Post Your Comments