MalappuramNattuvarthaLatest NewsKeralaNewsCrime

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

കോട്ടയം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം വടക്കത്ത് വളപ്പില്‍ അബ്ദുള്‍ നിസാർ (18) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് ആണ് നിസാറിനെ അറസ്റ്റ് ചെയ്തത്.

നിസാർ ഇൻസ്റ്റഗ്രാം വഴി ആയിരുന്നു പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇഷ്ടമാണെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി ഒച്ചവെച്ച് വീട്ടുകാരെ ഉണർത്തി. വീട്ടുകാരുടെ പരാതിയെ തുടർന്ന് വാകത്താനം എസ്.ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button