KeralaLatest NewsNews

ചെത്താൻ പോകുന്നവരും കറുത്തനിറമുള്ളവരും മനുഷ്യരാണെന്ന് കെപിസിസി അധ്യക്ഷന് ആരാണ് പറഞ്ഞു കൊടുക്കുക: റഹീം

കെപിസിസി അധ്യക്ഷന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

മുൻമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ എം എം മണിയെ അപമാനിക്കുന്ന തരത്തിൽ പ്രതിഷേധ മാർച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസിനെ ന്യായീകരിച്ച് കെ.സുധാകരൻ പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ സുധാകരനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എ.എ റഹീം എംപി.

കെ.കെ. രമയെ അധിക്ഷേപിച്ചതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മണിയുടെ മുഖചിത്രം ആൾകുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ച പോസ്റ്ററുമായി പ്രതിഷേധ മാർച്ച് മഹിളാ കോണ്‍ഗ്രസ് നടത്തിയത്. ഇതിനു പിന്നാലെ, ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു, സൃഷ്ടാവിനോട് പറയുകയല്ലാതെയെന്നും സുധാകരൻ പറഞ്ഞിരുന്നു.

read also: ഇന്‍ഡിഗോ കാണിക്കുന്നത് സുരക്ഷാവീഴ്ച മറച്ചുവയ്ക്കാനുള്ള വ്യഗ്രത, ഇ.പി. ജയരാജന് എതിരായ നടപടി അപലപനീയം: എ.എ. റഹീം

‘ചെത്താൻ പോകുന്നവരും കറുത്തനിറമുള്ളവരും മനുഷ്യരാണെന്നും അവരൊക്കെയും ചേർന്നതാണ് ഇന്ത്യയെന്നും കെപിസിസി അധ്യക്ഷന് ആരാണ് പറഞ്ഞു കൊടുക്കുക. കോൺഗ്രസ്സ് അധ്യക്ഷൻ പറയുന്ന നിലപാട് കോൺഗ്രസ്സ് എന്ന പാർട്ടിയുടെ അവസാന വാക്കാണ് എന്നാണല്ലോ വയ്പ്പ് അങ്ങനെയെങ്കിൽ കോൺഗ്രസ്സിന്റെ ഈ നിലപാട് എത്ര നിന്ദ്യവും മനുഷ്യത്വ വിരുദ്ധവുമാണ് ?ആ പാർട്ടിയിൽ തന്നെയുള്ള കറുത്ത നിറമുള്ളവർ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക?’ റഹീം ചോദിച്ചു.

കുറിപ്പ് പൂർണരൂപം,

മഹിളാ കോൺഗ്രസ്സ് നടത്തിയ പ്രതിഷേധവും അതിനെ ന്യായീകരിച്ച കെപിസിസി അധ്യക്ഷന്റെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

സഖാവ് എം എം മണി കറുത്തവനായത്, ആ കറുത്തയാൾ മന്ത്രിയും എംഎൽഎ യുമൊക്കെ ആകുന്നത് ഒട്ടും സഹിക്കാനാകാത്തവിധം വംശീയ വിദ്വേഷമാണ് കോൺഗ്രസ്സിനെ നയിക്കുന്നത് എന്ന് വ്യക്തമാകുന്നതാണ് ഈ നടപടി. സർക്കാരിനെതിരെ കാതലായ ഒരു പ്രശ്നവും ഉയർത്താനില്ലാതെ വരുമ്പോൾ കോൺഗ്രസ്സിന്റെ വിമർശനങ്ങളെല്ലാം വ്യക്തിപരമായ അക്രമങ്ങളാകുന്നു,ഇപ്പോൾ വ്യക്തികളുടെ നിറവും,രൂപവുമെല്ലാം പറഞ്ഞാണ് പ്രതിപക്ഷ ധർമ്മം അവർ നിർവഹിക്കുന്നത്.

എത്രയധികം നിന്ദ്യവും നീചവുമായ മനസ്സിന്റെ ഉടമകളാണ് തങ്ങളെന്ന് കോൺഗ്രസ്സ് തെളിയിക്കുകയാണ്.പലതവണയായി മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് സംബോധന ചെയ്ത അതേ മലിനമായ നാക്കുകൊണ്ടാണ് ഇപ്പോൾ സഖാവ് എം എം മണിക്കെതിരെയും ശ്രീ സുധാകരൻ അധിക്ഷേപിച്ചിരിക്കുന്നത്. ചെത്താൻ പോകുന്നവരും കറുത്തനിറമുള്ളവരും മനുഷ്യരാണെന്നും അവരൊക്കെയും ചേർന്നതാണ് ഇന്ത്യയെന്നും കെപിസിസി അധ്യക്ഷന് ആരാണ് പറഞ്ഞു കൊടുക്കുക. കോൺഗ്രസ്സ് അധ്യക്ഷൻ പറയുന്ന നിലപാട് കോൺഗ്രസ്സ് എന്ന പാർട്ടിയുടെ അവസാന വാക്കാണ് എന്നാണല്ലോ വയ്പ്പ് അങ്ങനെയെങ്കിൽ കോൺഗ്രസ്സിന്റെ ഈ നിലപാട് എത്ര നിന്ദ്യവും മനുഷ്യത്വ വിരുദ്ധവുമാണ് ?? ആ പാർട്ടിയിൽ തന്നെയുള്ള കറുത്ത നിറമുള്ളവർ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക?? മനുഷ്യത്വ വിരുദ്ധമായ ഇത്തരം പ്രസ്താവനകൾ ഇനിയും സുധാകരനിൽ നിന്നും പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button