News

ഇന്‍ഡിഗോ കാണിക്കുന്നത് സുരക്ഷാവീഴ്ച മറച്ചുവയ്ക്കാനുള്ള വ്യഗ്രത, ഇ.പി. ജയരാജന് എതിരായ നടപടി അപലപനീയം: എ.എ. റഹീം

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി അപലപനീയമെന്ന് എ.എ. റഹീം എം.പി. സുരക്ഷാവീഴ്ച മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് ഇന്‍ഡിഗോ കാണിക്കുന്നതെന്ന് റഹീം പറഞ്ഞു. ആക്രമിക്കാന്‍ വന്നവര്‍ക്ക് രണ്ടാഴ്ചയും ഇ.പിയ്ക്ക് മൂന്നാഴ്ചയുമാണ് വിലക്കെന്നും ഇത് തികച്ചും നിയമ വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരെ വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും എ.എ. റഹീം കൂട്ടിച്ചേർത്തു.

അതേസമയം, നടന്ന് പോകേണ്ടി വന്നാലും താനും കുടുംബവും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു. വ്യോമയാന ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് വിമാനക്കമ്പനിയുടേതെന്നും ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘അത് നിലവാരമില്ലാത്ത, വൃത്തികെട്ട കമ്പനിയാണ്. മാന്യമായ വിമാന കമ്പനികള്‍ വേറെയുമുണ്ട്. നിലവാരം ഇല്ലാത്ത കമ്പനിയുമായി തനിക്ക് ഒരു ബന്ധവുമില്ല’ ഇ.പി. ജയരാജന്‍ പറഞ്ഞു.

പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം: മുഖ്യമന്ത്രി

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ മൂന്നാഴ്ച്ചത്തേക്കാണ് ഇ.പി. ജയരാജന് വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button