KottayamNattuvarthaLatest NewsKeralaNews

എം​ഡി​എം​എയുമാ​യി യുവാക്കൾ എക്സൈസ് പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി ചാ​ങ്ങ​മ​ല കാ​ർ​ത്തി​ക വീ​ട്ടി​ൽ ബി​ഭു​പ്ര​സാ​ദ് (24 ), ആ​ലാ ത്രാ​ച്ചേ​രി​ൽ രാ​ഹു​ൽ (22 ) എ​ന്നി​വ​രാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിലായത്

ചെ​ങ്ങ​ന്നൂ​ർ: മാരക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എയുമാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ര​ണ്ടു യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി ചാ​ങ്ങ​മ​ല കാ​ർ​ത്തി​ക വീ​ട്ടി​ൽ ബി​ഭു​പ്ര​സാ​ദ് (24 ), ആ​ലാ ത്രാ​ച്ചേ​രി​ൽ രാ​ഹു​ൽ (22 ) എ​ന്നി​വ​രാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിലായത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോടെയാണ് സംഭവം. ചെ​ങ്ങ​ന്നൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ രാ​ത്രി​കാ​ല ഹൈ​വേ പ​ട്രോ​ളിം​ഗി​നി​ടെ​യു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ചെ​ങ്ങ​ന്നൂ​രി​ലെ കൊ​ല്ല​ക​ട​വ് റോ​ഡി​ല്‍ ചി​റ​ക്കു​ഴി പാ​ല​ത്തി​ന് സ​മീ​പമാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഇവരിൽ നിന്ന് ഒ​ൻ​പ​തു​ഗ്രാം എം​ഡി​എം​എ പിടിച്ചെടുത്തിട്ടുണ്ട്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഹോ​ണ്ട ആ​ക്ടീ​വ സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും വന്നില്ല: രഞ്ജിത്ത്

വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. പ്ര​മോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, വ​നി​ത സി​ഇ​ഒ വി​ജ​യ​ല​ക്ഷ്മി, സി​ഇ​ഒ​മാ​രാ​യ ജി. ​ശ്യാം, ബി. ​പ്ര​വീ​ണ്‍, യു. ​അ​നു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button