പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കടുവ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന് ടിക്കറ്റ് കിട്ടിയില്ലെന്നാരോപിച്ച് തിയേറ്ററിന് മുൻപിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവതിയും യുവാവും. കോട്ടയം നഗരത്തിലെ അഭിലാഷ് തിയേറ്ററിന് മുന്നിൽ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇവരുടെ അപ്രതീക്ഷിത പ്രവർത്തിയിൽ തിയേറ്റർ ജീവനക്കാർ ഞെട്ടി.
ഫസ്റ്റ് ഷോ കാണാൻ എത്തിയതായിരുന്നു ഏറ്റുമാനൂർ സ്വദേശികൾ. ഷോ ഹൗസ്ഫുൾ ആണെന്നും ടിക്കറ്റ് ലഭിക്കില്ലെന്നും അറിഞ്ഞതോടെ ഇവർ പ്രതിഷേധവുമായി തിയേറ്ററിന് മുന്നിൽ കുത്തിയിരുപ്പ് തുടങ്ങി. ശേഷം ഇരുവരും ബ്ലേഡ് ഉപയോഗിച്ച് കൈമുറിക്കാൻ ശ്രമം നടത്തി. ആത്മഹത്യാ ശ്രമം കണ്ടതോടെ, തിയേറ്റർ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പൊലീസ് ഇരുവരെയും അനുനയിപ്പിച്ച് അടുത്ത ദിവസം ടിക്കറ്റ് നൽകാമെന്ന് അറിയിച്ച് മടക്കി അയച്ചു.
ജൂലൈ ഏഴിന് പുറത്തിറങ്ങിയ ചിത്രം ആദ്യ വാരം പിന്നിടുമ്പോൾ ആഗോളതലത്തിൽ 30 കോടിയിലും അധികമാണ് കളക്ഷൻ. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വിവേക് ഒബ്‌റോയ്, സംയുക്ത മേനോൻ, അലൻസിയർ, കലാഭവൻ ഷാജോൺ, സീമ എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്ഹ്റ്റിൽ കാഴ്ചവെയ്ക്കുന്നത്.
Post Your Comments