അമ്പലപ്പുഴ: പുന്നപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല കവർന്നു.
ഇന്നലെ പുലർച്ചെ ശാന്തി വിവേക് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം വിവരം പുറത്തറിഞ്ഞത്. തിടപ്പള്ളിയും ശ്രീകോവിലും തല്ലിത്തകർത്ത നിലയിലായിരുന്നു.
Read Also : വിവാഹം കഴിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു : ഒരാൾ അറസ്റ്റിൽ
തുടർന്ന്, നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാലു ഗ്രാം തൂക്കം വരുന്ന സ്വർണമാല നഷ്ടപ്പെട്ടതായി അറിഞ്ഞതെന്നു ജോയിന്റ് സെക്രട്ടറി ത്യാഗരാജൻ പറഞ്ഞു.
ഓഫീസ് മുറി തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ടെങ്കിലും ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ല. മാല നഷ്ടപ്പെട്ടയിനത്തിലും വാതിലുകൾ തകർത്തതിലുമായി ഏകദേശം 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പുന്നപ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments