ഡൽഹി: ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകി വോട്ട് വസൂലാക്കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനോട് പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയുടെ ബജറ്റ് ഇപ്പോഴും ലാഭത്തിലാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഞാൻ ജനങ്ങൾക്ക് സൗജന്യം നൽകുന്നുവെന്ന ഒരു ആരോപണം എനിക്കെതിരെ ഉയർന്നിരിക്കുന്നു. അതിനു മുൻപ് ഞാൻ ചോദിക്കട്ടെ, എന്റെ തെറ്റ് എന്താണ്.?
ഡൽഹിയിലെ നിരവധി സർക്കാർ സ്കൂളുകളിലായി 18 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അവർക്ക് ഞങ്ങൾ സൗജന്യമായി മികച്ച വിദ്യാഭ്യാസം നൽകുന്നു. അങ്ങനെ സൗജന്യ വിദ്യാഭ്യാസം നൽകുന്നതു കൊണ്ട് ഞാൻ ഒരു തെറ്റ് ചെയ്യുകയാണോ ചെയ്യുന്നത്?”- അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു.
ഇത് 1947-1950 ഈ കാലഘട്ടത്തിൽ ഇത് നടപ്പിലാക്കണമായിരുന്നുവെന്നും, തങ്ങൾ രാജ്യത്തിന്റെ അടിത്തറ നിർമ്മിക്കുകയാണ് ചെയ്യുന്നതെന്നും കെജ്‌രിവാൾ വ്യക്തമാക്കി. സൗജന്യ വിദ്യാഭ്യാസം കൂടാതെ സർക്കാർ ആശുപത്രികളിൽ തങ്ങൾ മികച്ച ചികിത്സ നൽകുന്നുണ്ടെന്നും, ഇത് രണ്ടും റെവ്ഡി അല്ലെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
Post Your Comments