PalakkadLatest NewsKeralaNattuvarthaNews

വഞ്ചനാക്കുറ്റം: ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: നടന്‍ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനും എതിരെ
വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. പാലക്കാട് തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിന്മേൽ, ഒറ്റപ്പാലം പൊലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് കേസിന് ആസ്പദമായിട്ടുള്ളത്.

സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2017 ല്‍ നടന്ന ഇടപാടില്‍, ബാബുരാജിന് 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നല്‍കിയതായി റിയാസ് നല്‍കിയ പരാതിയില്‍ പറയുന്നു. എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് എടുത്തത് എന്ന് പൊലീസ് പറഞ്ഞു. മുന്‍പും ബാബുരാജിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

എം​ഡി​എം​എ​യു​മാ​യി യുവാവ് അറസ്റ്റിൽ

മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി കബളിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ പരാതി. റിസോര്‍ട്ട് കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം മറച്ചുവെച്ചാണ് ബാബുരാജ് തനിക്ക് റിസോര്‍ട്ട് പാട്ടത്തിന് നല്‍കിയത് എന്നായിരുന്നു പരാതിക്കാരനായ അരുണിന്റെ ആരോപണം. ഇതേത്തുടർന്ന് ബാബുരാജിന് എതിരെ പൊലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button