ന്യൂഡൽഹി: സഖ്യകക്ഷിയായ ശിവസേന ദ്രൗപതിയെ പിന്തുണച്ചതോടെ മുംബൈ യാത്ര റദ്ദ് ചെയ്ത് യശ്വന്ത് സിൻഹ. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയാണ് ദ്രൗപതി മുർമു. പ്രതിപക്ഷ കക്ഷികൾ പോലും മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുംബൈയിലേക്കുള്ള യാത്ര യശ്വന്ത് സിൻഹ റദ്ദാക്കിയത്.
കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാണ് സിൻഹ. എന്നാൽ, സഖ്യകക്ഷിയായിട്ടും എതിർസ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന ഉദ്ധവിന്റെ നിലപാടിനെതിരെ സിൻഹ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ബിജെപിയുടെ ഭീഷണിയെ തുടർന്നാണ്, മുർമുവിന് ശിവസേന പിന്തുണ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും മുർമുവിനെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നുണ്ടെന്ന ആരോപണമാണ് സിൻഹ ഉന്നയിച്ചിരിക്കുന്നത്.
Also read: സരയൂ നദിയിലൂടെ ഷർട്ട് ധരിക്കാതെ ബൈക്കോടിച്ചു: വൈറലായ യുവാവ് അറസ്റ്റിൽ
ജൂലൈ 18 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ബിജെഡി, വൈഎസ്ആർ-സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ശിരോമണി അകാലിദൾ, ശിവസേന, ജെഎംഎം, ജെഡിഎസ് തുടങ്ങിയ പാർട്ടികളും മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments