കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു. എടച്ചേര്‍ ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദ് (12) എന്നിവരാണ് മുങ്ങി മരിച്ചത്.
Read Also : കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം: പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് അഭിലാഷ് മരിച്ചത്. മദ്രസ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് മിര്‍ഷാദ് അപകടത്തില്‍പ്പെട്ടത്. കുളത്തില്‍ വീണ് മരിക്കുകയായിരുന്നു മിർഷാദും.
മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments