Latest NewsKeralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു: ജാഗ്രതാ നിര്‍ദ്ദേശം

മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also: കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ആരോഗ്യ മന്ത്രി

സ്പില്‍ വേ തുറക്കുന്നത് മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരുക്കങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. റൂള്‍ കര്‍വ് തല്‍സ്ഥിതിയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി കൂടുതല്‍ വരുന്ന ജലം മുഴുവന്‍ പെരിയാറിലേക്ക് മുന്നറിയിപ്പില്ലാതെ ഒഴുക്കി വിടുന്ന സ്ഥിതി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലടക്കം കേസുകള്‍ വരികയും, കേരളം ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷം കൂടുതല്‍ അധികാരമുള്ള കമ്മിറ്റിയെ മുല്ലപ്പെരിയാറില്‍ നിയോഗിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ സാഹചര്യം ഈ വര്‍ഷങ്ങളില്‍ ഉണ്ടാകില്ല എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഡാമിലും ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button