പാമോയിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇന്തോനേഷ്യ നടത്തുന്നത്. കൂടാതെ, പാമോയിൽ നികുതിയിലും ഇൻസെന്റീവുകളിലും ഉടൻ മാറ്റങ്ങൾ വരുത്തും.
ആഭ്യന്തര വിലക്കയറ്റത്തെ ചെറുത്തുനിൽക്കാൻ പാമോയിൽ കയറ്റുമതിയിൽ ഇന്തോനേഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ഏപ്രിൽ 28 മുതലാണ് നിരോധനം ഏർപ്പെടുത്തിയത്. ലോകത്തിലെ പാമോയിൽ ഉൽപ്പാദക രാഷ്ട്രങ്ങളിൽ ഒന്നാമതായ ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചതോടെ, നിരവധി രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടെ, പാമോയിൽ വില ആഗോള വിപണിയിൽ കുതിച്ചുയർന്നു.
Also Read: ഉദയ്പൂര്‍ കൊലയാളികള്‍ക്ക് പാക്-സൗദി ബന്ധം
ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന പാമോയിലിന്റെ 45 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ് എത്തുന്നത്. ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുകയും 60 ശതമാനം ഇറക്കുമതിയുമാണ് ചെയ്യുന്നത്.
Post Your Comments