നടപ്പ് സാമ്പത്തിക വർഷത്തിലെ അറ്റാദായം പ്രഖ്യാപിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. ഏപ്രിൽ- ജൂൺ കാലയളവിലെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 9,196 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. 19 ശതമാനമാണ് ഇത്തവണ വർദ്ധനവ് രേഖപ്പെടുത്തിയത്.
ഇത്തവണ അറ്റപലിശ വരുമാനവും വർദ്ധിച്ചിട്ടുണ്ട്. അറ്റപലിശ 14.5 ശതമാനം ഉയർന്ന് 19,481.4 കോടിയിലെത്തി. കൂടാതെ, വരുമാനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇക്കാലയളവിൽ വരുമാനം 19.8 ശതമാനം ഉയർന്ന് 27,181.4 കോടി രൂപയായി.
Also Read: രാജ്യവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായവരുടെ കേരള ബന്ധം അന്വേഷിക്കാനൊരുങ്ങി ബിഹാർ പൊലീസ്
മൊത്ത നിഷ്ക്രിയ ആസ്തി 1.28 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7,729.64 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് കൈവരിച്ചത്.
Post Your Comments