News

രാജ്യവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായവരുടെ കേരള ബന്ധം അന്വേഷിക്കാനൊരുങ്ങി ബിഹാർ പൊലീസ്

ഡൽഹി: പട്നയിൽ രാജ്യവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായവരുടെ കേരള ബന്ധം അന്വേഷിക്കാനൊരുങ്ങി ബിഹാർ പൊലീസ്. പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധപ്പെട്ട മലയാളികളെ ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കേരളം, തമിഴ്നാട് സ്വദേശികളുടെ പേരുവിവരങ്ങളുള്ള രേഖകൾ പിടിയിലായ പ്രതികളില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേർ പൊലീസിന്റെ പിടിയിലായിരുന്നു. ജാർഖണ്ഡ് പൊലീസിലെ മുൻ മുഹമ്മദ് ജലാലുദ്ദീന്‍, നിരോധിച്ച തീവ്രവാദ സംഘടനയായ സിമിയില്‍ അംഗമായിരുന്ന അതാർ പർവേശ്, പട്ന സ്വദേശി അർമാന്‍ മാലിക് എന്നിവരാണ് അറസ്റ്റിലായത്. മൂവരുമടങ്ങുന്ന സംഘമാണ് പ്രദേശത്തെ യുവാക്കൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താന്‍ പരിശീലനം നല്‍കിയത്.

ബ്ലാക്ക് ഹെഡ്‌സ് നീക്കാന്‍ ചെറുനാരങ്ങയും മു‍ട്ടയും

അറസ്റ്റിലായ പ്രതികൾ നല്‍കിയ മൊഴിയനുസരിച്ച് 26 പേരെ പ്രതിയാക്കി തീവ്രവാദ കുറ്റമടക്കം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ നടത്തിയ പരിശധനയില്‍ കണ്ടെടുത്ത രേഖകളിലാണ് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള 12 പേരുടെ പേരുവിവരങ്ങളുള്ളത്. ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ജാർഖണ്ഡ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ലിസ്റ്റിലുണ്ട്.

കാനറ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിഷന്‍ 2047 അടക്കമുള്ള പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന രേഖകളും പിടിയിലായ പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. 10 ശതമാനം മുസ്ലീങ്ങളെയെങ്കിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയോടൊപ്പം ചേർക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്ത് 2047ൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്നുമാണ് പ്രതികളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button