Latest NewsNewsIndiaBusiness

ഫെഡറൽ ബാങ്ക്: ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത് ഉയർന്ന അറ്റാദായം

മുൻ വർഷം ആദ്യ പാദത്തിലെ അറ്റാദായം 367 കോടി രൂപയായിരുന്നു

രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക് ഉയർന്ന അറ്റാദായം കൈവരിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ അറ്റാദായത്തിന്റെ കണക്കുകളാണ് ഫെഡറൽ ബാങ്ക് പുറത്തുവിട്ടത്. ഇത്തവണ 601 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് എക്കാലത്തെയും ഉയർന്ന അറ്റാദായമാണ്.

മുൻ വർഷം ആദ്യ പാദത്തിലെ അറ്റാദായം 367 കോടി രൂപയായിരുന്നു. ഇത്തവണ 64 ശതമാനമാണ് വാർഷിക വളർച്ച നേടിയത്. ഇതോടെ, ഈ വർഷം ആദ്യ പാദത്തിൽ അറ്റാദായം 601 കോടി രൂപയായി. കൂടാതെ, പ്രവർത്തന ലാഭം 973 കോടി രൂപയാണ്. പലിശരിതര വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പലിശയിതര വരുമാനം 441 കോടി രൂപയാണ്. 73 ശതമാനമാണ് വളർച്ച കൈവരിച്ചത്.

Also Read: നിയമ പരിഷ്‌കാരങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ ബോധവാന്മാരാകണം: മന്ത്രി പി രാജീവ്

വാണിജ്യ ബാങ്കിംഗ്, ബിസിനസ് ബാങ്കിംഗ് എന്നിവയുടെ വളർച്ച യഥാക്രമം 20 ശതമാനം, 18 ശതമാനം എന്നിങ്ങനെയാണ്. കൂടാതെ, നിഷ്ക്രിയ ആസ്തികളുടെ തോത് കുറക്കാനും ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button