Latest NewsNewsBusiness

പുതുവർഷം ആഘോഷമാക്കാൻ ഫെഡറൽ ബാങ്കും! പുതിയ ക്യാമ്പയിനിനെ കുറിച്ച് കൂടുതൽ അറിയാം

2024 ജനുവരി 15 വരെയാണ് ക്യാമ്പയിൻ

പുതുവർഷം എത്താറായതോടെ ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ പദ്ധതികളുമായി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. പുതുവർഷത്തിനു മുന്നോടിയായി ക്രെഡിറ്റ് കാർഡ് ക്യാമ്പയിനാണ് ഫെഡറൽ ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. ‘ജിങ്കിൾ ഡീൽസ്’ എന്ന് പേര് നൽകിയിരിക്കുന്ന ക്യാമ്പയിനിലൂടെ ഉപഭോക്താക്കൾക്ക് ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാർഡുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഇലക്ട്രോണിക്സ്, അപാരലുകൾ, യാത്ര, ഗ്രോസറി, ഡൈനിംഗ് തുടങ്ങി നിരവധി ഇനങ്ങളിൽ ആകർഷകമായ ആനുകൂല്യങ്ങളാണ് ലഭിക്കുക.

റിലയൻസ്, ഇൻഡിഗോ, റിലയൻസ് ഡിജിറ്റൽ, മേക്ക് മൈ ട്രിപ്പ്, അജിയോ, ഫ്ലിപ്കാർട്ട്, ലൈഫ് സ്റ്റൈൽ, ലുലു, സ്വിഗ്ഗി, ഇൻസ്റ്റ മാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടക്കുകയാണെങ്കിൽ പ്രത്യേക ഇളവ് ലഭിക്കുന്നതാണ്. 2024 ജനുവരി 15 വരെയാണ് ക്യാമ്പയിൻ. ‘എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും അനുയോജ്യവും, പ്രയോജനകരവുമാണ് പുതിയ ക്രെഡിറ്റ് കാർഡ് ഓഫറുകൾ. അതിനാൽ, ക്രെഡിറ്റ് കാർഡിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്’, ഫെഡറൽ ബാങ്കിന്റെ റീട്ടെയിൽ അസറ്റ്സ് ആൻഡ് കാർഡ് വിഭാഗം കൺട്രി മേധാവിയും, സീനിയർ വൈസ് പ്രസിഡന്റുമായ കെ.ജി ചിത്രഭാനു പറഞ്ഞു.

Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button