പത്തനാപുരം: കോട്ടവട്ടം തുണ്ടുവിള വീട്ടിൽ വയോധിക ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. നൂറു വയസുള്ള കൊച്ചു കുഞ്ഞും, 91 വയസുള്ള അയ്യയുമാണ് മരിച്ചത്.
വ്യാഴാഴ്ചയായിരുന്നു കൊച്ചു കുഞ്ഞിന്റെ മരണം. ഒരാഴ്ചയായി കൊച്ചു കുഞ്ഞിന്റെ ഭാര്യ അയ്യ രോഗം മൂർച്ഛിച്ചു കിടപ്പിലായിരുന്നു. ഉറങ്ങാൻ കിടന്ന കൊച്ചു കുഞ്ഞു രാവിലെ കട്ടിലിനു വെളിയിൽ വീണ് കിടക്കുന്നതാണ് കാണുന്നത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read Also : കൗമാരക്കാരിയെ യുവാവ് വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭാര്യ
വെള്ളിയാഴ്ച രാവിലെയാണ് രോഗാവസ്ഥയിൽ കിടന്നിരുന്ന അയ്യ മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി.
Post Your Comments