കുവൈത്ത് സിറ്റി: ഇന്ധന വില ഉയർത്താൻ പദ്ധതിയില്ലെന്ന് കുവൈത്ത്. സർക്കാർ സബ്സിഡി അവലോകന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് രാജ്യാന്തര സാമ്പത്തിക ഏജൻസികളുടെ ശുപാർശ നടപ്പാക്കില്ലെന്നും ഇന്ധന വില വർദ്ധന അജണ്ടയിൽ ഇല്ലെന്നും സമിതി അറിയിച്ചു.
Read Also: പ്രതാപ് പോത്തന്റെ മരണത്തിൽ ദുരൂഹത: മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നു
ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ബജറ്റ് കമ്മി നികത്താൻ കുവൈത്ത് ഇന്ധന വില ഉയർത്തണമെന്ന നിർദ്ദേശം അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികൾ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, തത്ക്കാലം ഈ നിർദ്ദേശം അംഗീകരിക്കേണ്ടെന്നാണ് കുവൈത്തിന്റെ നിലപാട്.
Post Your Comments