ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്കിന്റെ അറ്റലാഭം പ്രഖ്യാപിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ ബാങ്ക് നേടിയിട്ടുള്ള അറ്റലാഭമാണ് ബാങ്ക് പുറത്തുവിട്ടിട്ടുള്ളത്. 11.06 കോടി രൂപയുടെ അറ്റലാഭമാണ് ഇത്തവണ നേടിയിട്ടുള്ളത്. കൂടാതെ, ബാങ്കിന്റെ മൂലധന പര്യാപ്തത 11.06 ശതമാനവും മൊത്തം മൂല്യം 108 കോടി രൂപയുമാണ്.
ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്കിന് 19 ശാഖകളാണ് ഉള്ളത്. ഈ ശാഖകളിലെ മൊത്തം നിക്ഷേപം 1,230 കോടി രൂപയാണ്. പ്രമുഖ എട്ടു ഇൻഷുറൻസ് കമ്പനികളുടെ പോളിസി വിൽപ്പനയും ഈ ബാങ്ക് മുഖാന്തരം നടക്കുന്നുണ്ട്. ഐസിഐസിഐ പ്രുഡൻഷ്യൽ, എൽഐസി, എസ്ബിഐ ലൈഫ് തുടങ്ങിയ പോളിസികളാണ് വിൽപ്പന നടത്തുന്നത്.
Also Read: നിശ്ചിത താപനിലയിൽ ഇനി ഇൻസുലിൻ സൂക്ഷിക്കാം, പുതിയ ഇൻസുലികൂളുമായി ഗോദ്റേജ്
ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. 8.4 ശതമാനം വരെയാണ് പലിശ നിരക്ക് നൽകുന്നത്. കൂടാതെ, ഗോൾഡ് ലോണുകൾക്ക് കുറഞ്ഞ പലിശയാണ് ഈടാക്കുന്നത്. ഫാസ്ടാഗ്, പിഒഎസ് മെഷീൻ, യുപിഐ, ക്യു ആർ കോഡ്, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നീ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments