Latest NewsInternational

അഭയം നൽകണമെന്ന് രാജപക്സെ: പ്രതികരിക്കാതെ സിംഗപ്പൂർ ഭരണകൂടം

സിംഗപ്പൂർ സിറ്റി: തനിക്ക് അഭയം നൽകണമെന്ന് ഗോതബയ രാജപക്സെയുടെ അപേക്ഷയോട് പ്രതികരിക്കാതെ സിംഗപ്പൂർ ഭരണകൂടം. അഭയം നൽകണമെന്ന അപേക്ഷയിൽ തീരുമാനമെടുക്കാൻ സാധിക്കാതെ ഭരണകൂടം ഇപ്പോഴും ചർച്ച നടത്തി കൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ച, സിംഗപ്പൂരിലെ ലിയോൺ സിറ്റിയിൽ എത്തിച്ചേരേണ്ടതായിരുന്നു രാജപക്സെ. പക്ഷേ, മാലിദ്വീപിലെ ജനങ്ങളുടെ പ്രതിഷേധം മൂലം അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. രാജപക്സെയുടെ പൗരത്വ അപേക്ഷയെ കുറിച്ച് പ്രതികരിക്കാൻ സിംഗപ്പൂർ ഭരണകൂടം ഇപ്പോഴും വിസമ്മതിക്കുകയാണ്.

Also read: ‘കരിയറോ അതോ കുഞ്ഞോ എന്ന് തിരഞ്ഞെടുക്കാൻ അമ്മയോട് ആവശ്യപ്പെടരുത്’: ബോംബെ ഹൈക്കോടതി

ബുധനാഴ്ചയാണ് അദ്ദേഹം ശ്രീലങ്ക വിട്ടുപോയത്. തന്റെ കുടുംബത്തിന് സുരക്ഷിതമായി ശ്രീലങ്ക വിട്ടുപോകാനുള്ള സൗകര്യം ലഭിക്കണമെന്നും, അതുവരെ താൻ രാജിവെക്കാൻ സന്നദ്ധനല്ലെന്നും രാജപക്സെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ വാക്കുകൾക്ക് അശേഷം വിലകൽപ്പിക്കാതെയാണ് തൊട്ടുപിന്നാലെ കിട്ടിയ സാഹചര്യത്തിൽ അദ്ദേഹം രാജ്യം വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button