Latest NewsNewsBusiness

ലോകത്തിലെ ചിലവേറിയ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടു, കൂടുതൽ വിവരങ്ങൾ അറിയാം

സാധന- സേവനങ്ങളുടെ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്

ലോകത്തിലെ ഏറ്റവും ചിലവ് കൂടിയ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും ചിലവേറിയ സ്ഥലങ്ങളുടെ പട്ടികയിൽ ഇക്കുറി രണ്ട് നഗരങ്ങളാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. സിംഗപ്പൂർ, ന്യൂയോർക്ക് എന്നിവയാണ് ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരങ്ങൾ. ഇത്തവണ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇസ്രായേലിലെ ടെൽ അവീവ് ആണ്. 2021 ലെ കണക്കുകൾ പ്രകാരം, ടെൽ അവീവ് ഒന്നാം സ്ഥാനത്തായിരുന്നു. ഹോങ്കോംഗ്, ലോസ് ഏഞ്ചൽസ് എന്നീ നഗരങ്ങളാണ് നാലാം സ്ഥാനം കൈവരിച്ചത്.

സാധന- സേവനങ്ങളുടെ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി 170- ലധികം നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ നഗരങ്ങളിൽ വിലക്കയറ്റവും പണപ്പെരുപ്പം ഉയർന്നിട്ടുണ്ട്. ഈ ഘടകങ്ങൾ ജീവിത ചിലവ് കുത്തനെ ഉയരാൻ കാരണമായി.

Also Read: ശുചിത്വ മേഖലയിലെ ഇടപെടലിന് അംഗീകാരം: കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്

ഇത്തവണ ജീവിത ചിലവ് ഏറ്റവും കുറഞ്ഞ നഗരമായി തിരഞ്ഞെടുത്തത് സിറിയയുടെ തലസ്ഥാനമായ ദമാസ്കസ് ആണ്. കൂടാതെ, ചിലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളും ഇടം നേടിയിട്ടുണ്ട്. അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളാണ് പട്ടികയിൽ ഇടം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button