ഒരു ദിവസം കഴിയണമെങ്കിൽ പോലും പോക്കറ്റിൽ ഭീമൻ തുക കരുതിവയ്ക്കേണ്ട നിരവധി നഗരങ്ങളാണ് ലോകത്തുള്ളത്. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് സിംഗപ്പൂരിനെയും സൂറിച്ചിനെയുമാണ്. ആഗോള സർവ്വേ പ്രകാരം, ന്യൂയോർക്കിനെ മറികടന്നാണ് രണ്ട് നഗരങ്ങളുടെയും മുന്നേറ്റം. ആഡംബര കാറുകളുടെ എണ്ണം, വിലയേറിയ മദ്യം, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം എന്നിവയിൽ ന്യൂയോർക്കിനേക്കാൾ മുൻപന്തിയിലാണ് സിംഗപ്പൂർ. അതേസമയം, സ്വിസ് ഫ്രാങ്കിന്റെ വർദ്ധിച്ച മൂല്യം, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം, ആഡംബര വീട്ടുപകരണങ്ങൾ എന്നിവ മൂലം സൂറിച്ചും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്നു സൂറിച്ച്.
സിംഗപ്പൂർ, ന്യൂയോർക്ക് എന്നീ നഗരങ്ങൾക്ക് പുറമേ, ചെലവേറിയ 5 സ്ഥലങ്ങളുടെ പട്ടികയിൽ ന്യൂയോർക്കും, ജനീവയും, ഹോങ്കോഗും ഇടം നേടി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള തിരിച്ചുവരവും, ഉപഭോക്തൃ ഡിമാൻഡ് ഉയർന്നതുമാണ് ഹോങ്കോംഗ് പട്ടികയിൽ ഇടം പിടിക്കാനുള്ള പ്രധാന കാരണമായി മാറിയത്. സർവ്വേയ്ക്കായി ആഗോള തലത്തിലെ 173 നഗരങ്ങളെയാണ് പരിഗണിച്ചത്. സിംഗപ്പൂർ, സൂറിച്ച്, ജനീവ , ന്യൂയോർക്ക്, ഹോങ്കോംഗ്, ലോസ് ഏഞ്ചൽസ്, പാരീസ്, കോപ്പൻഹേഗൻ, ടെൽ അവീവ്, സാൻ ഫ്രാൻസിസ്കോ എന്നിവയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങൾ. ലോസ് ആഞ്ചലസ് (ആറാം സ്ഥാനം), സാൻ ഫ്രാൻസിസ്കോ (പത്താം സ്ഥാനം) എന്നിവ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയ യുഎസ് നഗരങ്ങൾ.
Also Read: തിരഞ്ഞെടുപ്പ് വിജയം നരേന്ദ്രമോദിയുടെ നയങ്ങൾക്കും കേന്ദ്ര സർക്കാരിനും ലഭിച്ച അംഗീകാരം: കേന്ദ്രമന്ത്രി
Post Your Comments