Latest NewsNewsBusiness

സിംഗപ്പൂരിൽ ഫാമിലി ഓഫീസ് ആരംഭിക്കാനൊരുങ്ങി അംബാനി, ലക്ഷ്യം ഇതാണ്

സമ്പന്നരുടെ ഇഷ്ട രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ

സിംഗപ്പൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനി. സിംഗപ്പൂരിൽ ഫാമിലി ഓഫീസ് ആരംഭിക്കാനാണ് അംബാനി പദ്ധതിയിടുന്നത്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പുതിയ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി ഇതിനോടകം മാനേജർമാരെ നിയമിച്ചിട്ടുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് നടത്തിയിട്ടില്ല.

സമ്പന്നരുടെ ഇഷ്ട രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. നികുതി കുറവായതും, ഉയർന്ന സുരക്ഷയുമാണ് നിക്ഷേപകരെ സിംഗപ്പൂരിലേക്ക് ആകർഷിക്കുന്നത്. അതിനാൽ, സാധാരണയായി ധനികരുടെ ഒഴുക്ക് സിംഗപ്പൂരിലേക്ക് കൂടാറുണ്ട്. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 700 ഫാമിലി ഓഫീസുകളാണ് സിംഗപ്പൂരിൽ പ്രവർത്തിക്കുന്നത്.

Also Read: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീണു : അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

വ്യക്തമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അംബാനി ഫാമിലി ഓഫീസ് സിംഗപ്പൂരിൽ സ്ഥാപിക്കുന്നത്. ഒരു ധനിക കുടുംബത്തിന്റെ വരവും ചിലവും വെൽത്ത് മാനേജ്മെന്റും കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനിയെയാണ് ഫാമിലി ഓഫീസ് എന്ന് വിളിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button