കൊളംബോ: ജനകീയ പ്രക്ഷോഭത്തിനിടയിൽ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ മാലിദ്വീപിൽ നിന്നും സിംഗപ്പൂരിലേക്ക് പോയതായി റിപ്പോർട്ട്. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് മാലിദ്വീപിലെ അധികൃതർ അറിയിച്ചു. അവിടെ നിന്നും ഗോതബായ സൗദിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ഇന്നലെ താൻ രാജിവെക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പിന്നീട്, ഗോതബായ രാജിവെക്കുമെന്ന് സ്പീക്കർ അഭയ വർധനയും അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ ഗോതബായ രാജി സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് രാജപക്സെ ശ്രീലങ്കയിൽ നിന്നും മാലിദ്വീപിലേക്ക് പോയത്. തന്റെ കുടുംബത്തിന് സുരക്ഷിതമായി ശ്രീലങ്ക വിട്ടുപോകാനുള്ള സൗകര്യം ലഭിക്കണമെന്നും, അതുവരെ താൻ രാജിവെക്കാൻ സന്നദ്ധനല്ലെന്നും രാജപക്സെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ വാക്കുകൾക്ക് അശേഷം വിലകൽപ്പിക്കാതെ,
കിട്ടിയ അവസരത്തിൽ അദ്ദേഹം രാജ്യം വിടുകയായിരുന്നു.
Post Your Comments