KeralaLatest News

വളരെ ശ്രദ്ധയോടെ വാഹനമോടിച്ചിട്ടും നടന്നത് വൻ ദുരന്തം: കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയ അപകടം

കിളിമാനൂർ: ഇന്നലെ സോഷ്യൽ വൈറലായിരുന്നു അടൂർ ഏനാത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ നിയന്ത്രണം തെറ്റി എതിരെ എത്തിയ മറ്റൊരു കാർ ഇടിച്ചു തകർത്ത ദൃശ്യങ്ങൾ. ആ ദാരുണ സംഭവത്തിൽ ഒരു കുടുംബത്തെ തുടച്ചു നീക്കിയതിന്റെ ‍ഞെട്ടലിലാണ് മടവൂർ ഗ്രാമം. മടവൂർ പുലിയൂർക്കോണം ചാങ്ങയിൽക്കോണം വലംപിരിപിള്ളി മഠത്തിൽ രാജശേഖര ഭട്ടതിരി(66), ഭാര്യ ശോഭ അന്തർജനം(63), ഏക മകൻ നിഖിൽരാജ്(ബാലു–32) എന്നിവരുടെ ജീവനാണ് പൊലിഞ്ഞത്.

ഭട്ടതിരിയുടെ ഷുഗറിന്റെ ചികിത്സയ്ക്കായി കുളനടയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണു ദുരന്തം സംഭവിച്ചത്. ഇന്നലെ പുലർച്ചെയാണ് മൂന്നു പേരും കാറിൽ വീട്ടിൽ വീട്ടിൽ നിന്നു യാത്ര പുറപ്പെട്ടത്. ഭട്ടതിരിയാണ് കാർ ഓടിച്ചിരുന്നത്. മകൻ നിഖിൽരാജ് മുന്നിലും ഭാര്യ ശോഭ പിന്നിലുമായിരുന്നു. ഭട്ടതിരിയും ഭാര്യയും അപകട സ്ഥലത്തുതന്നെ മരിച്ചു. നിഖിൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചും മരിച്ചു.

കോട്ടയം തിരുവഞ്ചൂർ താഴത്തിക്കര മുട്ടത്ത് ഇല്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെയും ഗീത അന്തർജനത്തിന്റെയും മകളായ രേഖ നാരായണനാണ് നിഖിലിന്റെ ഭാര്യ. പോസ്റ്റ്മോർട്ടത്തിനു ശേഷം 6.15ന് മൂന്ന് ആംബുലൻസുകളിലാണ് ഭൗതിക ശരീരങ്ങൾ മഠത്തിൽ കൊണ്ടു വന്നത്. ഒരു നാട് മുഴുവനും കണ്ണീരോടെ ഇവർക്ക് വിട നൽകി.

സൗമ്യനായ രാജശേഖര ഭട്ടതിരി ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുക പോലും ചെയ്യാത്ത പ്രകൃതമായിരുന്നു. ഇന്നലെ രാവിലത്തെ പൂജയ്ക്ക് പകരം ശാന്തിക്കാരനെ ചുമതലപ്പെടുത്തിയിരുന്നു. വൈകിട്ടത്തെ പൂജയ്ക്ക് മടങ്ങി എത്തും എന്നറിയിച്ചാണ് ചൊവ്വ രാത്രിയിൽ ക്ഷേത്രത്തിൽ നിന്നു മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button