Latest NewsIndia

കുട്ടിയെ ഭക്ഷിച്ചെന്ന് സംശയം: മുതലയെ പിടികൂടി തടഞ്ഞു വച്ച് നാട്ടുകാർ

ഭോപ്പാൽ: പുഴയിലിറങ്ങിയ കുട്ടിയെ ഭക്ഷിച്ചെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ മുതലയെ പിടികൂടി തടഞ്ഞുവച്ചു. മധ്യപ്രദേശിലെ ഷോപൂരിലാണ് വിചിത്രമായ സംഭവം നടന്നത്.

ചൊവ്വാഴ്ചയായിരുന്നു പുറം ലോകത്തെ അമ്പരപ്പിച്ച സംഭവമുണ്ടായത്. ഷോപൂരിലെ ചംബൽ നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു പത്തുവയസുകാരനായ ഗ്രാമവാസിയായ കുട്ടി. തുടർന്ന്, കുട്ടിയെ കാണാതാവുകയായിരുന്നു. ഗ്രാമവാസികളിൽ ചിലർ, കുട്ടിയെ മുതല പിടിക്കുന്നത് കണ്ടിരുന്നുവെന്ന് പറയപ്പെടുന്നു.

Also read: ഗോതബയ രജപക്സെയുടെ രക്ഷപ്പെടൽ: സഹായിച്ചിട്ടില്ലെന്ന് ഇന്ത്യ

ഇതേത്തുടർന്ന് കലിപൂണ്ട ജനങ്ങൾ തീവ്രമായ പരിശ്രമത്തിനൊടുവിൽ മുതലയെ ജീവനോടെ പിടികൂടി. വലയിട്ടു പിടിച്ചതിനു ശേഷം, കുട്ടി മുതലയുടെ വയറിലുണ്ടെന്ന് സംശയം തോന്നിയ ഇവർ വയറുകീറി പരിശോധിക്കാൻ ഒരുങ്ങി. ഈ സമയം, സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും ചേർന്നാണ് മുതലയെ രക്ഷപ്പെടുത്തിയത്.

Also read: റഷ്യൻ അധിനിവേശം: ഇതുവരെ കൊല്ലപ്പെട്ടത് 5000 ഉക്രൈൻ പൗരന്മാരെന്ന് ഐക്യരാഷ്ട്ര സംഘടന

ജനങ്ങളെ വിരട്ടിയോടിച്ചതിനു ശേഷം, ഇവർ മുതലയെ നദിയിലേക്ക് തന്നെ വിട്ടു. ഗ്രാമവാസികൾക്ക് സംഭവം വിശദീകരിച്ചു കൊടുത്തതിനു ശേഷം, പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button