ജനീവ: റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിൽ, ഇതുവരെ കൊല്ലപ്പെട്ട ഉക്രൈൻ പൗരന്മാരുടെ എണ്ണം 5,000 കടന്നു. ഐക്യരാഷ്ട്ര സംഘടനയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷം ഫെബ്രുവരി 24-ആം തീയതിയാണ് റഷ്യ ഉക്രൈനിൽ അധിനിവേശം ആരംഭിച്ചത്.
പോരാട്ടത്തിനിടെ കൊല്ലപ്പെടുന്ന ഉക്രൈൻ സൈനികരുടെ കണക്കിനു പുറമേ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണമാണിത്. ഇതുവരെ പരിക്കേറ്റവർ ഏതാണ്ട് 6500 കവിഞ്ഞു എന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഏകദേശ കണക്കുകൾ ആണെന്നും, യഥാർത്ഥ കണക്കുകൾ ഇതിലും വളരെയധികം ഉയർന്നതാണെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗമായ യുഎൻ ഹ്യൂമൻ റൈറ്റ്സ് ഓഫീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സംഭവങ്ങൾ നിരീക്ഷിക്കാനും കണക്കുകൾ എടുക്കാനും നിരവധി മോണിറ്റർമാർ സംഘടനയ്ക്ക് യുദ്ധഭൂമിയിലുണ്ട്.
Post Your Comments