Latest NewsUAENewsInternationalGulf

രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുക: യുഎഇ പ്രസിഡന്റ്

അബുദാബി: രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുകയെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിലെ ജനങ്ങൾക്ക് തൃപ്തികരവും സുഖപ്രദവും സന്തുഷ്ടവുമായ ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം ഉണ്ടെന്ന് ഉറപ്പാക്കുകയന്ന് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലം തൊടില്ല: കെ മുരളീധരൻ

ലോകത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുക, മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവർത്തിക്കുക എന്നിവയാണ് യുഎഇയുടെ നയം. അന്തരിച്ച മുൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയ്ക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.

യുഎഇ സമയം വൈകിട്ട് 6 ന് പ്രാദേശിക ടെലിവിഷൻ ചാനലുകൾ യുഎഇ പ്രസിഡന്റിന്റെ പ്രസംഗം സംപ്രേഷണം ചെയ്തിരുന്നു. റേഡിയോ ചാനലുകളിലൂടെയും പ്രസംഗം പ്രക്ഷേപണം ചെയ്തു. യുഎഇയുടെ തന്ത്രപരമായ സമീപനവും അഭിലാഷങ്ങളും രൂപപ്പെടുത്തുന്നതിനാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.

ശൈഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് 2021 മെയ് മാസത്തിലാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് യുഎഇ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അർദ്ധ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

Read Also: ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button