KozhikodeNattuvarthaLatest NewsKeralaNews

ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലം തൊടില്ല: കെ മുരളീധരൻ

കോഴിക്കോട്: ഏത് കേന്ദ്രമന്ത്രി വന്ന് പ്രഭാഷണം നടത്തിയാലും ബി.ജെ.പി കേരളത്തില്‍ നിലം തൊടില്ലെന്ന് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍. ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്ന് പറഞ്ഞ് എന്തിനാണ് കേന്ദ്ര മന്ത്രി പേടിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

കേരളത്തില്‍ രണ്ട് നേതാക്കള്‍ ബി.ജെ.പിയ്ക്കുള്ള കാലത്തോളം യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിയെ പേടിക്കേണ്ടതില്ലെന്നും അത് വി. മുരളീധരനും, കെ. സുരേന്ദ്രനുമാണെന്നും അദ്ദേഹം പറഞ്ഞു.

‘വീട്ടിലുള്ളയാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയപാതയിലില്ല’: മുഹമ്മദ് റിയാസിനോട് മുരളീധരന്‍

‘രാഷ്ട്രീയം അറിയാത്ത ആളാണ് ജയ്ശങ്കര്‍. വിദേശകാര്യ സെക്രട്ട്രറിയായി നേരെ മന്ത്രിയായ ആളാണ്. പാലത്തിന്റെ താഴേന്ന് നോക്കുന്ന പോലെ, റെയില്‍വേ ട്രാക്കിലേക്ക് നോക്കാതിരിക്കാന്‍ മന്ത്രി ശ്രദ്ധിക്കണം. അല്ലെങ്കില്‍ വല്ല ട്രെയ്‌നും വന്നാല്‍ അതുകൊണ്ട് പുലിവാലാകും,’ മുരളീധരന്‍ പറഞ്ഞു.

‘ബി.ജെ.പി കേരളത്തില്‍ ഗതി പിടിക്കില്ല പിന്നെ എന്തിനാണ് കേന്ദ്ര മന്ത്രി പേടിപ്പിക്കുന്നതിന് വില നല്‍കുന്നത് അങ്ങനെത്തെ ഭയപ്പാടിന്റെ ഒരു ആവശ്യവുമില്ല. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി നിലം തൊടില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ ഞങ്ങളിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. അത് ഞങ്ങള്‍ക്ക് സന്തോഷമാണ്’, കെ. മുരളീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button