തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മ്മാണ ജോലിയ്ക്കിടെ മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാർ (36), ഷിബു എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിക്ക് നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗഷന് സമീപമാണ് അപകടം നടന്നത്. ആശുപത്രി കെട്ടിടത്തിനുള്ള ബേസ്മെന്റിനായി വാനം വെട്ടുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും തുടർച്ചയായി മണ്ണെടുത്തതും അപകടത്തിനിടയാക്കിയെന്നാണ് നിഗമനം.
Read Also : സംസ്ഥാനത്ത് വീണ്ടും മദ്യവില കൂട്ടും: മന്ത്രി എം.വി. ഗോവിന്ദന്
ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂർക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ, നെടുമങ്ങാട് പൊലീസ് കേസെടുത്തു.
Post Your Comments