കോതമംഗലം: മോഷ്ടാക്കൾ അർധരാത്രി അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. കവളങ്ങാട് മുൻപഞ്ചായത്ത് അംഗം താഴത്തൂട്ട് (കീച്ചറയിൽ) ഏലിയാസിന്റെ വീട്ടിലെ അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കളുടെ ശബ്ദം കേട്ട് ഭാര്യ എഴുന്നേറ്റ് വരവെ രണ്ടുപേർ ചേർന്ന് മാല വലിച്ചുപൊട്ടിക്കുകയും ഒച്ചവെച്ചപ്പോൾ ഇരുട്ടിൽ ഓടി മറയുകയുമായിരുന്നു.
കോതമംഗലം കവളങ്ങാട് വെളുപ്പിന് രണ്ടിന് ആണ് സംഭവം. തൊട്ടടുത്ത വീട്ടിലും അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന് മോഷ്ടിക്കാൻ ശ്രമം നടന്നതായും പരാതിയുണ്ട്. തൊട്ടടുത്ത വീടായ പൂനാട്ട് സുനിലിന്റെ വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നെങ്കിലും മോഷണശ്രമം പരാജയപ്പെടുകയായിരുന്നു.
Read Also : റസ്റ്റോറന്റുകളിൽ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുത്: നിർദ്ദേശം നൽകി ഖത്തർ
സംഭവത്തിൽ, ഊന്നുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് പൊലീസ് നായെ കൊണ്ടുവന്നെങ്കിലും വെളുപ്പിന് പെയ്ത മഴ തടസ്സമായി. മൂവാറ്റുപുഴ ഡിവൈ.എസ്.പി സംഭവസ്ഥലം സന്ദർശിച്ചു.
Post Your Comments