
കൊളംബോ: രാജ്യത്ത് പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ, ശ്രീലങ്കൻ പ്രസിഡണ്ട് ഗോതബയ രാജപക്സ ശ്രീലങ്കയിൽ നിന്നും രക്ഷപ്പെട്ടു. മാലിദ്വീപിലേക്കാണ് അദ്ദേഹം പോയതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബുധനാഴ്ചയാണ് അദ്ദേഹം ശ്രീലങ്ക വിട്ടുപോയത്. തന്റെ കുടുംബത്തിന് സുരക്ഷിതമായി ശ്രീലങ്ക വിട്ടുപോകാനുള്ള സൗകര്യം ലഭിക്കണമെന്നും, അതുവരെ താൻ രാജിവെക്കാൻ സന്നദ്ധനല്ലെന്നും രാജപക്സ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ വാക്കുകൾക്ക് അശേഷം വിലകൽപ്പിക്കാതെയാണ് തൊട്ടുപിന്നാലെ കിട്ടിയ സാഹചര്യത്തിൽ അദ്ദേഹം രാജ്യം വിട്ടത്.
Also read: തന്ത്രപ്രധാന കോൺഗ്രസ് യോഗം: പങ്കെടുക്കാതെ രാഹുൽ വിദേശത്തേക്ക്
ഗോതബയ രാജപക്സയുടെ സഹോദരനും ധനകാര്യ മന്ത്രിയുമായിരുന്ന ബേസിൽ രാജപക്സ രാജ്യം വിട്ടു പോകാൻ ശ്രമിക്കവേ, തടയപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ അദ്ദേഹവും അമേരിക്കയിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Post Your Comments