ഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി തന്ത്രപ്രധാനമായ ഒരു യോഗം തീരുമാനിച്ചിരിക്കവേ, യോഗത്തിൽ പങ്കെടുക്കാതെ പാർട്ടി നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നുവെന്ന് റിപ്പോർട്ടുകൾ.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗം നടക്കുന്നത്. അടിയന്തര സ്വഭാവമുള്ള യോഗമായതിനാൽ, എല്ലാ ജനറൽ സെക്രട്ടറിമാരും, ഇൻ-ചാർജ് പദവിയുള്ളവരും, പിസിസി പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കാൻ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിലാണ് പാർട്ടിയിലെ ഏറ്റവും സമുന്നത നേതാവായ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുക്കാതെ ഇരിക്കുന്നത്.
യാത്ര തികച്ചും വ്യക്തിപരമായ ആവശ്യത്താൽ ആണെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പതിനെട്ടാം തീയതിയുടെ തൊട്ടുമുൻപത്തെ ദിവസം, അതായത്, ഞായറാഴ്ച മാത്രമേ രാഹുൽ മടങ്ങിയെത്തുകയുള്ളൂ.
Post Your Comments