
മൂലമറ്റം: ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. അറക്കുളം കോട്ടയംമുന്നി സ്വദേശി ചിറ്റാട്ടില്‍ ജോയി (53) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 4.30ന് അറക്കുളം കാവുംപടിയില്‍ ആണ് അപകടം നടന്നത്. ജോയി സഞ്ചരിച്ചിരുന്ന ബൈക്ക് തൊടുപുഴയ്ക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Read Also : പിതാവിനെയും സഹോദരനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഭാര്യ: ഐസി. മക്കള്‍: എബിന് ജോയി, മരിയ ജോയി.
Post Your Comments