ഈരാറ്റുപേട്ട: കെഎസ്ആർടിസി ബസും പാചകവാതകം കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ ഇടമറുക് സ്വദേശി റിൻസ് (40) ആണ് മരിച്ചത്. അപകടത്തിൽ ബസിലെ കണ്ടക്ടർ പാലക്കാട് മംഗലം ഡാം സ്വദേശി ബിജു സ്കറിയയ്ക്കും മറ്റ് രണ്ടു യാത്രക്കാർക്കും നിസാര പരിക്കേറ്റു.
തൊടുപുഴ-ഈരാറ്റുപേട്ട റോഡിൽ കടത്തുകടവിന് സമീപം ആണ് അപകടം നടന്നത്. ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ പിക്കപ്പ് വാനിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ വടക്കാഞ്ചേരി-എരുമേലി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചു കയറുകയായിരുന്നു.
Read Also : യുവനേതാക്കൾ കൂട്ടത്തോടെ ഉദ്ധവ് ക്യാമ്പ് വിട്ടു : എംപിമാരും ഷിൻഡേയ്ക്കൊപ്പം
വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ റിൻസിനെ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ റിൻസ് മരിച്ചിരുന്നു. തുടർന്ന്, മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments