AlappuzhaKeralaNattuvarthaLatest NewsNews

വാഹനത്തിന്റെ ബാറ്ററികൾ മോഷ്ടിച്ചു : മൂന്ന് പേർ പൊലീസ് പിടിയിൽ

പെരിങ്ങാല, ബിജു ഭവനത്തില്‍ അനി എന്ന് വിളിക്കുന്ന ബിജു (48), കീരിക്കാട് കുളങ്ങരേത്ത് പുതുവൽ വീട്ടിൽ പള്ളി എന്ന് വിളിക്കുന്ന ഹസ്സൻ കുഞ്ഞ് (57), കീരിക്കാട് തയ്യിൽ വടക്കതിൽ വീട്ടിൽ നസീർ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ: എല്‍ഐസി ഓഫീസിന് സമീപം സൂക്ഷിച്ചിരുന്ന പത്തിയൂർ ദാറുൽ ഈസ വീട്ടിൽ നൗഷാദിന്റെ റിക്കവറി വാഹനത്തിലെ ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍.

പെരിങ്ങാല, ബിജു ഭവനത്തില്‍ അനി എന്ന് വിളിക്കുന്ന ബിജു (48), കീരിക്കാട് കുളങ്ങരേത്ത് പുതുവൽ വീട്ടിൽ പള്ളി എന്ന് വിളിക്കുന്ന ഹസ്സൻ കുഞ്ഞ് (57), കീരിക്കാട് തയ്യിൽ വടക്കതിൽ വീട്ടിൽ നസീർ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ‘ശ്രദ്ധേയരായ സഖാക്കൾ മാതൃകാപരമായി ഒരുമിച്ച് ചേരുന്നു’: കൊച്ചി മേയറുടെ വിവാഹാശംസ

കായംകുളം സി ഐ മുഹമ്മദ് ഷാഫിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ ഉദയകുമാർ, ശ്രീകുമാർ, എഎസ്ഐ നവീൻ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ബിനുമോൻ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button