Latest NewsNewsSaudi ArabiaInternationalGulf

ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം: അറിയിപ്പുമായി സൗദി

റിയാദ്: സൗദിയിൽ ഇനി മുതൽ ടാക്‌സി ഡ്രൈവർമാർ നിർബന്ധമായും യൂണിഫോം ധരിക്കണം. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

Read Also: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായ ഇറാനില്‍, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്ത്രീകള്‍

യൂണിഫോം നിർബന്ധമാക്കാനുള്ള തീരുമാനം പൊതു ടാക്‌സി ഡ്രൈവർമാർ, ടാക്‌സി റൂട്ടിങ് സർവീസ്, ഗൈഡഡ് വെഹിക്കിൾ സർവ്വീസ്, ടാക്‌സി ഇടനിലക്കാർ തുടങ്ങിയവർക്ക് ബാധകമായിരിക്കും. എയർപോർട്ട് ടാക്‌സി ഡ്രൈവർമാർ, കുടുംബ ടാക്‌സി ഡ്രൈവർമാർ, പാസഞ്ചർ ട്രാൻസ്‌പോർട്ട് ആപ്ലിക്കേഷനുകളിലൂടെയുള്ള ഡ്രൈവർമാർ, സ്വകാര്യ ടാക്‌സി ഡ്രൈവർമാർ എന്നിവർക്ക് തീരുമാനം ബാധകമാണ്.

അതോറിറ്റിയുടെ വികസന പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും ഗതാഗത പ്രവർത്തനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ടാക്സി ഡ്രൈവറോ പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്പുകളുടെ ഡ്രൈവറോ യൂണിഫോം ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടാൽ 19929 എന്ന ഏകീകൃത ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പരാതി നൽകണമെന്നാണ് നിർദ്ദേശം.

Read Also: സെമിത്തേരിയിലെ മണ്ണ് ഇളകുന്നു കണ്ട് നോക്കിയ സ്ത്രീകള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button