ടെഹ്‌റാന്‍: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന രാജ്യമാണ് ഇറാന്‍. ആ ഇറാനില്‍, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് സ്ത്രീകള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍, പൗരോഹിത്യ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കാന്‍ സ്ത്രീപക്ഷ നേതാക്കള്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി, ബുധനാഴ്ച പരമാവധി സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ വെച്ച് പരസ്യമായി ശിരോവസ്ത്രം ഉപേക്ഷിക്കുമെന്ന് സ്ത്രീപക്ഷ നേതാക്കള്‍ പ്രഖ്യാപിച്ചു.
Read Also: പുതിയ മാറ്റത്തിനൊരുങ്ങി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ ആരംഭിക്കും
കര്‍ക്കശക്കാരനായ ഇസ്ലാമിക പുരോഹിതനാണ് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെന്നാണ് പ്രക്ഷോഭകാരികളുടെ ആരോപണം. അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടിയാണ് നിലവിലെ പ്രക്ഷോഭങ്ങള്‍. എന്നാല്‍, ഇസ്ലാമിക സമൂഹത്തിനെ ധാര്‍മ്മികമായ അപചയത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹിജാബ് നിഷേധം എന്നാണ് ഇബ്രാഹിം റെയ്‌സിയുടെ പ്രതികരണം.
സ്ത്രീകളുടെ വസ്ത്രധാരണം കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്ന് അടുത്തയിടെ ഇറാനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. ഇത് ഉറപ്പ് വരുത്താന്‍ സുരക്ഷാ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. പ്രക്ഷോഭകാരികളായ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുരോഗമന ചിന്താഗതിക്കാരായ പുരുഷന്മാരും വിവിധ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി.
Post Your Comments