പാറ്റ്ന: സെമിത്തേരിയിലെ മണ്ണ് ഇളകുന്നു കണ്ട് നോക്കിയ സ്ത്രീകള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട മൂന്നു
വയസുള്ള പെണ്‍കുഞ്ഞിനെ. ബിഹാറിലെ ചപ്രയിലെ കോപ മര്‍ഹ നദിക്ക് സമീപമുള്ള സെമിത്തേരിയിലാണ് സംഭവം. നടന്ന കാര്യങ്ങള്‍ ഓര്‍മ്മയുണ്ടായിരുന്ന കുഞ്ഞ് പറഞ്ഞതനുസരിച്ച് സ്വന്തം കുടുംബത്തില്‍ നേരിട്ട പീഡനമുറയാണ് പുറത്തുവന്നത്.
Read Also: കണ്ണൂരിൽ യുവതിയെയും രണ്ടു മക്കളെയും ദുരൂഹ സാഹചര്യത്തിൽ കാണാനില്ല: അന്വേഷണം
രക്ഷപ്പെടുത്തിയ ശേഷം കുട്ടി മറ്റുള്ളവരോട് പറഞ്ഞത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. താന്‍ എങ്ങനെ ഇവിടെയെത്തി എന്ന് കുഞ്ഞിന് നല്ല വ്യക്തതയുണ്ടായിരുന്നു. കുട്ടിയെ ജീവനോടെ കുഴിച്ചുമൂടാന്‍ അമ്മയും അമ്മൂമ്മയും ശ്രമിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ അമ്മ ശ്രമിച്ചെന്നും പിന്നീട് വായില്‍ മണ്ണ് നിറച്ച് കുഴിച്ചിടുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു
യുവതികള്‍ അവിടെ എത്തുന്നതിനും അല്പസമയം മുമ്പ് പെണ്‍കുട്ടിയെ അടക്കം ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് രക്ഷിക്കാന്‍ കഴിഞ്ഞത്.
ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ പുറത്തെടുത്ത് വെള്ളം കൊടുത്തു. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. പ്രഥമ ശുശ്രൂഷയ്ക്കുശേഷം കോപ്പ പോലീസ് സദര്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി.
തന്റെ പേര് ലാലി എന്നും മാതാപിതാക്കളുടെ പേര് രാജു, രേഖ ദേവി എന്നും പെണ്‍കുട്ടി പറഞ്ഞു. ചുറ്റിക്കറങ്ങി നടക്കാനെന്ന വ്യാജേന തന്നെ അമ്മയും മുത്തശ്ശിയും കൊണ്ടുവന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അവള് പോലീസിനോട് പറഞ്ഞു.
Post Your Comments