റബ്ബർ പാലിന്റെ ഗുണനിലവാരം ഇനി ഏറ്റവും കുറഞ്ഞ നിരക്കിൽ പരിശോധിക്കാം. റബർ പാലിന്റെ ഗുണനിലവാര പരിശോധനയായ ഡ്രൈ റഹർ കണ്ടന്റ് (ഡിആർസി) പരിശോധനയുടെ നിരക്കാണ് കുറച്ചിട്ടുള്ളത്. നിലവിൽ, ഡിആർസി പരിശോധനയ്ക്ക് 96 രൂപയാണ് ഈടാക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം, ഇനി 80 രൂപയ്ക്ക് ഡിആർസി പരിശോധന നടത്താൻ സാധിക്കും.
വ്യവസായ വാണിജ്യ വകുപ്പിന്റെ ചങ്ങനാശ്ശേരി, മഞ്ചേരി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന കോമൺ ഫെസിലിറ്റി സർവീസ് സെന്ററുകളിലെ പരിശോധന നിരക്കുകളാണ് പുതുക്കിയത്. അതേസമയം, ഈ സെന്ററുകൾ വഴി നൽകുന്ന വിവിധ സേവനങ്ങൾക്കുളള ഫീസ് നിരക്കും കുറച്ചിട്ടുണ്ട്.
Also Read: ‘അവധി ന്യായമായ ആവശ്യം’ ബലി പെരുന്നാളിന് തിങ്കളാഴ്ച അവധി നല്‍കാത്തതിനെതിരെ കെ.പി. ശശികല ടീച്ചർ
2022-23 സംരംഭക വർഷമായാണ് ആചരിക്കുന്നുത്. അതിനാൽ, ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്ററുകൾ കുറഞ്ഞ നിരക്കിൽ മാത്രമാണ് ഫീസ് ഈടാക്കുക. കോമൺ ഫെസിലിറ്റി സർവീസ് സെന്ററുകളുടെ സേവനം സംസ്ഥാനത്തെ റബ്ബർ കർഷകർ, വ്യവസായ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് പ്രയോജനപ്പെടുത്താൻ കഴിയും.
Post Your Comments