തിരുവനന്തപുരം: കേന്ദ്രം സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ പരിഹസിച്ച് ഡോ അരുണ്‍ കുമാര്‍. കേന്ദ്രം റബ്ബറിന് 300 രൂപയാക്കിയാല്‍ കേരളത്തില്‍ എം.പി ഇല്ലെന്ന ബിജെപിയുടെ വിഷമം മാറ്റിത്തരാമെന്നാണ് ബിഷപ്പ് ഉദ്ദേശിച്ചതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍ കുമാര്‍ പറയുന്നു. ‘അനന്തരം 300 വെള്ളിക്കാശുകള്‍ അവര്‍ തരും’ എന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
കേന്ദ്രം സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. തന്റെ വാക്കുകളെ കത്തോലിക്കാ സഭയുടെ നിലപാടായി കാണേണ്ടതില്ലെന്നും റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് താന്‍ പങ്കുവച്ചതെന്നും ബിഷപ്പ് പറഞ്ഞിരുന്നു. ബിജെപി സഹായിച്ചാല്‍ തിരിച്ച് സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ല. റബ്ബറിന്റെ പേരില്‍ കര്‍ഷകര്‍ രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും ബിജെപിയോട് അയിത്തമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിഷപ്പിന്റെ നിലപാടിനെതിരെ സിപിഎമ്മിലെ നേതാക്കള്‍ രംഗത്ത് എത്തി.
Post Your Comments