ഇന്ത്യയുടെ ആഭ്യന്തര റബ്ബർ ഉൽപ്പാദനം കുതിച്ചുയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം എട്ടു ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഉൽപ്പാദനം 7.75 ലക്ഷം ടണ്ണിൽ എത്തി. ഇക്കാലയളവിൽ ഉൽപ്പാദനം 9 വർഷത്തെ ഉയരത്തിലാണ് രേഖപ്പെടുത്തിയത്. അതേസമയം, 5.46 ലക്ഷം ടൺ ഇറക്കുമതിയും ഉണ്ടായിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷിക്ക് വൻ നേട്ടമാണ് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 8.26 ലക്ഷം ഹെക്ടറിലാണ് കൃഷി ചെയ്തത്. ഇതിൽ 7.18 ലക്ഷം ഹെക്ടറിൽ ടാപ്പിംഗ് സജീവമായി നടക്കുന്നുണ്ട്. കൂടാതെ, 1,472 കിലോഗ്രാം റബ്ബറാണ് ഓരോ ഹെക്ടറിൽ നിന്നും ഉൽപ്പാദിപ്പിച്ചിരുന്നത്.
Also Read: നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
നടപ്പു സാമ്പത്തിക വർഷത്തിൽ റബ്ബറിന്റെ ആഭ്യന്തര ഉൽപ്പാദനം 8.5 ലക്ഷം ടണ്ണായും ഉപഭോഗം 12.90 ലക്ഷം ടണ്ണായും ഉയർത്താനാണ് പദ്ധതിയിടുന്നത്. ആഭ്യന്തര റബ്ബർ പ്രധാനമായും ഉപയോഗിക്കുന്നത് ടയർ നിർമ്മാണ മേഖലയിലാണ്. 73 ശതമാനമാണ് ടയർ നിർമ്മാണ മേഖലയിലെ ഉപഭോഗം.
Post Your Comments