തിരുവനന്തപുരം: റബർ കർഷകർക്ക് ആശ്വാസവാർത്തയുമായി സംസ്ഥാന സർക്കാർ. റബറിന്റെ താങ്ങുവില 180 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് നടപടി. 2024 ഏപ്രിൽ ഒന്ന് മുതൽ താങ്ങുവില 180 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കിയാണ് ഇപ്പോൾ ഉത്തരവിറക്കിയത്.
എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവെച്ച് റബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. റബര്‍ സബ്സിഡി 24.48 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ബോണസായി 24.48 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതോടെ, റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തും. ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബര്‍ കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
Also Read: അനുവിന്റെ ദുരൂഹ മരണം: മലപ്പുറം സ്വദേശി കസ്റ്റഡിയില്‍
Post Your Comments