ടാപ്പ് തുറന്ന ശേഷം നമ്മളിൽ മിക്കവർക്കും അടയ്ക്കാൻ ഭയങ്കര മടിയാണ്. അശ്രദ്ധമൂലം മറന്നു പോകുന്നവരുമുണ്ട്. എന്തുതന്നെയായാലും, ഒരുപാട് ജലം പാഴാക്കുന്ന ശീലമാണ് ഇത് എന്നതിൽ തർക്കമില്ല.
എന്നാലിപ്പോൾ, വെള്ളം കുടിച്ചതിനു ശേഷം ടാപ്പ് അടയ്ക്കുന്ന ഒരു നായയുടെ വീഡിയോ ഇന്റർനെറ്റിൽ തരംഗമാവുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻശു കബ്രയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പൈപ്പ് തുറന്ന് വെള്ളം കുടിച്ചതിനു ശേഷം, വാ കൊണ്ട് കടിച്ചു നായ ടാപ്പ് അടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
Also read: കലിന ലേസർ സിസ്റ്റം: ശത്രുഉപഗ്രഹങ്ങളെ തകർക്കുന്ന റഷ്യൻ ആയുധം
മൃഗങ്ങൾക്ക് പോലും ശുദ്ധജലത്തിന്റെ പ്രാധാന്യമറിയാം എന്നാണ് കബ്ര ഇതേപ്പറ്റി വിശദീകരിക്കുന്നത്. അദ്ദേഹത്തിന് അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ലക്ഷക്കണക്കിന് പേരാണ് വീഡിയോയുടെ അടിയിൽ കമന്റ് ചെയ്തിരിക്കുന്നത്. 12 സെക്കൻഡ് നീളമുള്ള ഈ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മനുഷ്യർ കണ്ടു പഠിക്കേണ്ട ഒരു പാഠമാണ് ഇതെന്ന് വീഡിയോ കണ്ടവർ കമന്റ് ചെയ്യുന്നു.
വീഡിയോ കാണാം..
बूँद-बूँद कीमती है…
डॉगी को समझ आ गया, हम इंसान कब समझेंगे? pic.twitter.com/wMoY7QGAnS— Dipanshu Kabra (@ipskabra) July 7, 2022
Post Your Comments