കൊച്ചി: ചൂര മീന്‍ കയറ്റുമതി ചെയ്തതില്‍ കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ്. ലക്ഷദ്വീപ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) മുഖേന സംഭരിച്ച ഉണക്ക ചൂര മത്സ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതില്‍ ഒമ്പത് കോടി നഷ്ടം സംഭവിച്ചെന്ന പരാതിയിലാണ് കേസ്. മുഹമ്മദ് ഫൈസൽ കൂട്ട് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്‌ഐആർ.
read also: ഹജ് തീർത്ഥാടനം: പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി
ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍ ആണ് കേസില്‍ ഒന്നാം പ്രതി. ഉയര്‍ന്ന വില നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ലക്ഷദ്വീപിലെ മത്സ്യതൊളിലാളികളില്‍ നിന്ന് ശേഖരിച്ച മത്സ്യം സ്വകാര്യ ഏജന്‍സി വഴി ശ്രീലങ്കയിലേക്ക് കയറ്റുമതി നടത്താനായിരുന്നു തീരുമാനം. എന്നാൽ, ആ പദ്ധതി നടന്നില്ലെന്നും അത് വഴി ഒമ്പത് കോടി നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്.
ഫൈസലിന്റെ ബന്ധുവായ ആന്ത്രോത് ദ്വീപ് സ്വദേശി അബ്ദുള്‍ റസാഖ്, അന്‍വര്‍, ലക്ഷദ്വീപിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ആറ് പേരെ പ്രതി ചേർത്താണ് സിബിഐയുടെ എഫ്‌ഐആർ.
Post Your Comments