MollywoodLatest NewsKeralaCinemaNewsEntertainment

‘ശ്രീജിത്തിന്റേത് അസുഖമാണ്, അയാള്‍ ശരിക്കുമൊരു മാന്യനാണ്’: പോക്‌സോ കേസില്‍ പ്രതികരിച്ച് ശാന്തിവിള ദിനേശ്

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ ശ്രീജിത്ത് രവിയെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. താരത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിനാണ് അറസ്റ്റ്. കേസിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ്. ശ്രീജിത്തിന്റേത് ഒരു തരം അസുഖമാണെന്നും അയാള്‍ ശരിക്കുമൊരു മാന്യനാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. ശ്രീജിത്ത് രവിക്കെതിരായ കേസ് അറിഞ്ഞപ്പോൾ ഏറെ വേദന തോന്നിയെന്ന് സംവിധായകൻ പറയുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

‘ശ്രീജിത്ത് പോലീസിനോട് പറഞ്ഞത് സത്യമാണ്. അയാളുടേത് ഒരു അസുഖമാണ്. ഒരു വിവാദങ്ങളിലും പെട്ട ആളൊന്നും അല്ല അദ്ദേഹം. അടുത്തകാലത്ത് രണ്ട് വിവാദങ്ങളിൽ പെട്ടു. രണ്ടും മോശമായിരുന്നു. പെൺകുഞ്ഞുങ്ങളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്നു എന്നതാണ് അയാൾക്കെതിരെ വന്നിരിക്കുന്ന കേസ്. ഈ വാർത്ത ഒരു വലിയ ചാനലിലെ ഒരു മാധ്യമപ്രവർത്തകൻ വിളിച്ച് കൂവുന്നത് കേട്ടു. എന്ത് തരം മനോവൈകൃതമാണ് ഇയാൾ കാണിക്കുന്നതെന്നായിരുന്നു ആ മാധ്യമപ്രവർത്തകൻ ചോദിച്ചത്.

Also Read:തക്കാളി പനി പടരുന്നു: ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ..

ഇത് പറയുന്നയാൾ വലിയ മാന്യനാണെന്ന് തോന്നും. ശ്രീജിത്ത് രവി മാത്രമാണ് ഇങ്ങനത്തെ കുഴപ്പം ഒക്കെ ചെയ്യുന്നതെന്ന് തോന്നും. ശ്രീജിത്ത് രവിയെ കുറിച്ച് ഇതുവരെ സിനിമാ സെറ്റുകളിൽ ആരും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പെൺവിഷയത്തിൽ അയാളെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. ഒരു തരികിട ആണെന്ന് ആരും പറഞ്ഞിട്ടില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനാണ് അയാൾ’, ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം, കഴിഞ്ഞ നാലിന് വൈകിട്ട് 3.30 തോടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ശ്രീജിത്ത് വാഹനത്തിൽ ഇവിടെ നിന്ന് കടന്ന് കളയുകയായിരുന്നു. കേസിൽ ശ്രീജിത്ത് രവിയെ കുടുക്കിയത് സിസിടിവി ക്യാമറയും സഫാരി കാറുമാണ്. തൃശൂർ വെസ്റ്റ് പൊലീസാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്‍ത്. അറസ്റ്റിന് പിന്നാലെ താരം കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button