Latest NewsNewsLife Style

തക്കാളി പനി പടരുന്നു: ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ..

തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി (ഹാൻഡ് ഫൂട് മൗത്ത് ഡിസീസ്) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. സാധാരണയായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുന്നത്. എന്നാൽ, 12 വയസും 14 വയസും പ്രായമുള്ള കുട്ടികളിൽ പോലും ഈ രോ​ഗം ബാധിക്കുന്നു.

വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറുന്നുണ്ടെങ്കിലും ഹൃദയവാൽവുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം. തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും. ധാരാളം വെള്ളം കുടിക്കുകയും ശുചിത്വം പാലിക്കുകയും വേണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.

Read Also:- ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

രോഗം ബാധിച്ച കുട്ടിക്ക് ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ തുടുത്തു വരും. ഈ കുമിളകളുടെ നിറം സാധാരണയായി ചുവപ്പാണ്. അതിനാലാണ് ഇതിനെ തക്കാളി പനി എന്ന് വിളിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button