അമർനാഥ്: കാലാവസ്ഥ അനുകൂലമായാൽ അമർനാഥ് യാത്ര ഇന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി അധികൃതർ. അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് യാത്ര വീണ്ടും പുനരാരംഭിക്കുന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം ബേസ് ക്യാമ്പിൽ നിന്നും ഒരു സംഘം യാത്രികർ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അമർനാഥ് ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് യാത്ര നിർത്തി വെച്ചത്. തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും നിരവധി പേരെ കാണാതായിരുന്നു. സംഭവത്തിൽ 16 പേരാണ് മരണപ്പെട്ടത്. 40 പേരെ കാണാതാവുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1500 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതർ വ്യക്തമാക്കി.
Also read: ബിജെപിയിൽ ചേർന്നാൽ ലഭിക്കുക 40 കോടി: ഓഫർ വെളിപ്പെടുത്തി ഗോവൻ കോൺഗ്രസ് നേതാവ്
യാത്ര ആരംഭിച്ചതിന് ശേഷമാണ് മേഘവിസ്‌ഫോടനം ഉണ്ടാവുകയും ആളുകൾ അപകടത്തിൽ പെടുകയും ചെയ്തത്. സൈന്യം, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്, സിആർപിഎഫ് തുടങ്ങിയ സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജൂൺ 30നാണ് അമർനാഥ് യാത്ര ആരംഭിച്ചത്.
Post Your Comments