PalakkadLatest NewsKeralaNattuvarthaNews

‘ലൗ യൂ മക്കളെ… നല്ലോണം പഠിക്കണം’: ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ രണ്ട് പേര്, കുറിപ്പിങ്ങനെ

പാലക്കാട്: ആത്മഹത്യ ചെയ്ത മഹിളാ മോര്‍ച്ച നേതാവ് ശരണ്യ രമേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മലയാളം എഴുതാനറിയാത്ത ശരണ്യ ഇംഗ്ളീഷിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. ശരണ്യയെഴുതിയ ആത്മഹത്യാക്കുറിപ്പിൽ രണ്ട് പേരുടെ വിവരങ്ങളാണ് എഴുതിയിരിക്കുന്നത്. ബി.ജെ.പി പ്രവർത്തകനായ പ്രജീഷ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിൽ ശരണ്യ ഉന്നയിക്കുന്നത്. പ്രജീഷിനൊപ്പം, ഇയാളുടെ ഭാര്യയുടെ നമ്പറും ശരണ്യ കുറിച്ചിട്ടുണ്ട്.

‘എന്റെ പൊന്നുമക്കളെ… നിങ്ങളെ ഞാൻ മറന്നു. ചിന്നൂ… റാം… ലൗ യൂ മക്കളെ… നല്ലോണം പഠിക്കണം. രണ്ട് പേരും നല്ല കുട്ടികൾ ആയിരിക്കണം. അപ്പനെയോ അമ്മച്ചിയെയോ ശല്യം ചെയ്യാൻ പാടില്ല. ലൗ യൂ മുത്തുമണീസ്… എന്റെ മരണത്തിന് ഉത്തരവാദി പ്രജീഷ് ആണ്. പ്രജീവ് എന്നെ ഉപയോഗപ്പെടുത്തി. പ്രജീഷിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതിന്റെ വിവരങ്ങൾ എന്റെ ഫോണിലുണ്ട്. പക്ഷെ ഒടുവിൽ പ്രജീഷ് എന്നെ കുറ്റക്കാരി ആക്കി. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിൽ, ഞാൻ നിന്നെ ശിക്ഷിച്ചിരിക്കും. എന്റെ ഭാഗത്തും തെറ്റുണ്ട്. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം’, ശരണ്യ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ഇന്നലെയാണ് മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷർ ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബി.ജെ.പി നേതാവ് പ്രജീഷാണെന്നാണ് കുടുംബം ആരോപിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button